‘യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ’ പുസ്തകം കഥാകൃത്ത് കെ.ടി. ബാബുരാജിന് നൽകി
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രകാശനം ചെയ്തപ്പോൾ
കണ്ണൂർ: ഉളിയിൽ വി.കെ. കുട്ടു രചിച്ച 'യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ' ചരിത്ര സ്മൃതി ഗ്രന്ഥം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് കഥാകൃത്ത് കെ.ടി. ബാബുരാജിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.
കണ്ണൂർ യൂനിറ്റി സെൻററിൽ നടന്ന ചടങ്ങിൽ പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടു പുസ്തക സമർപ്പണ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം പി.ഐ. നൗഷാദ്, മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡൻറ് കെ.എം. മഖ്ബൂൽ, ജോ. സെക്രട്ടറി കെ.പി. ആദംകുട്ടി, നിഷാദ ഇംതിയാസ്, പി.ബി.എം. ഫർമീസ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഖദീജ ഷിറോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.