തിരുവനന്തപുരം: മരിച്ചെന്ന് കരുതി മറ്റൊരു മൃതദേഹം വീട്ടുകാർ സംസ്കാരം നടത്തിയ മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പന്തളം പൂഴിക്കാട് കിഴക്കതിൽ വീട്ടിൽ സക്കായി എന്ന സാബു (34) വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 നവംബറിലാണ് ഇയാൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയത്.
ഇയാൾ ജോലി നോക്കിയിരുന്ന ഉളളൂർ ജങ്ഷനിലെ ജെ.ജെ റസ്റ്റാൻറിെൻറ വാതിൽ രാത്രി കുത്തിപ്പൊളിച്ച് അകത്തുകയറി അലമാരയിൽ നിന്ന് 46,000 രൂപ മോഷ്ടിച്ചെടുത്ത് ഒളിവിൽ പോകുകയായിരുന്നു.
പാലായിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ സാബു ആണെന്ന് കരുതി മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.