ചങ്ങരംകുളം: നാട് ചുറ്റാനെത്തി കേരളത്തിൽ കുടുങ്ങിയ യു.പി സ്വദേശിയെ അവശനിലയിൽ റോഡരികിൽ കണ്ടെത്തി. ഉത്തർപ്രദേശ് െഖാരഗ്പൂർ സ്വദേശിയായ വിപുലിനെയാണ് (20) സംസ്ഥാനപാതയിൽ ചങ്ങരംകുളം മേലെ മാന്തടത്ത് അവശനിലയിൽ കണ്ടെത്തിയത്. ട്രോമാകെയർ പ്രവർത്തകൻ കൂടിയായ വളയംകുളം സ്വദേശി അബ്ദുട്ടി വിവരം ആരോഗ്യവകുപ്പിനെയും പഞ്ചായത്തിനെയും ധരിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ ഓഫിസർ ജുംന, ഹെൽത്ത് ഓഫിസർ പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത സുനിൽ, സെക്രട്ടറി വിനോദ്കുമാർ എന്നിവർ ആരോഗ്യ പരിശോധന നടത്തി.
വെള്ളവും ഭക്ഷണവും നൽകി. രണ്ടുമാസം മുമ്പാണ് യുവാവ് കേരളത്തിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഊരുചുറ്റാനെത്തിയ യുവാവ് ആലപ്പുഴ പാതിരപ്പിള്ളിയിൽ ആരോഗ്യ വകുപ്പിെൻറ പിടിയിലായി. 30 ദിവസത്തോളം ക്വാറൻറീനിൽ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിെൻറ ൈകയിൽ മൊബൈലോ മറ്റു രേഖകളോ ആവശ്യത്തിന് പണമോ ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ എന്ന് കഴിയും എന്നറിയാതെ കാൽനടയായി വീണ്ടും യാത്ര തുടരുകയായിരുന്നു.
നാലുദിവസത്തെ യാത്രക്കൊടുവിൽ മലപ്പുറം ജില്ലയിലെത്തിയതോടെയാണ് യുവാവ് അവശനായത്. നിലവിൽ ഇത്തരക്കാർക്ക് താമസ സൗകര്യം ഒരുക്കാൻ പഞ്ചായത്തിന് നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്നും ജില്ല ഭരണകൂടവുമായി ആലോചിച്ച് നാട്ടിലേക്ക് അയക്കാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും ആലേങ്കാട് വില്ലേജ് ഓഫിസർ ലൈല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.