ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാപ്പാൻ വിഷ്​ണു

പാപ്പാനെ ആന കുത്തിക്കൊന്നു

നെയ്യാറ്റിന്‍കര: ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു. പാരിപ്പള്ളി സ്വദേശി വിഷ്ണു (26) ആണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. ശനിയാഴ്ച വൈകീട്ട് ആറ്​ മണിയോടെയാണ്​ സംഭവം.​  

മാരയാമുട്ടം ആയയില്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആനയെ മാറ്റി കെട്ടുവാന്‍ ശ്രമിക്കുന്നിതിനിടെ പാപ്പാനെ എടുത്തെറിയുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്ക് തളക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ആയയിൽ ഗൗരി നന്ദൻ എന്ന ഈ ആനയുടെ രണ്ടാം പാപ്പനാണ് വിഷ്ണു.


വിഷ്​ണുവി​നെ ആക്രമിച്ചശേഷം ഓടിപ്പോയ ആനയെ ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ പിടികൂടി തളച്ചത്​. പാപ്പാൻമാരും മാരയാമുട്ടം പൊലീസും നാട്ടുകാരും ചേർന്നാണ്​ ആനയെ പിടികൂടിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.