Posted On
date_range Updated On
date_range തൃശൂരില്‍ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂരില്‍ വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്.
മൂന്നാഴ്ചക്കിടെ ജില്ലയിൽ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിനെ (28) ആണ് വെട്ടിക്കൊന്നത്. കേസിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.