Posted On
date_range Updated On
date_range ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചു; ലസിത പാലക്കലിനെതിരെ യൂത്ത്ലീഗ് പരാതി നൽകി
കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ ജാഫർ സാദിഖ് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്.
ആംബുലൻസിൽ നിന്ന് പാൻമസാല പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെതുടർന്നാണ് ലസിത പാലക്കല്‍ ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിനെതിരെ വലിയ രീതിയില്‍ മുസ്‍ലീം ലീഗ് അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.