കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്​ദുൽ റഊഫ്​ എന്ന കട്ട റഊഫാണ്​ ​ (29) കൊല്ലപ്പെട്ടത്​. രാത്രി ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം ബൈക്കിലെത്തിയ സംഘമാണ്​ വെട്ടിക്കൊലപ്പെടുത്തിയത്​. ബഹളംകേട്ട്​ ആളുകൾ എത്തു​േമ്പാഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു.

ദേഹമാസകലം െവ​ട്ടേറ്റ്​ രക്തത്തിൽ കുളിച്ച റഊഫിനെ പൊലീസ്​ എത്തി നടാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2016ൽ എസ്​.ഡി.പി.​െഎ പ്രവർത്തകൻ ​െഎറ്റാണ്ടി പൂവളപ്പ്​ സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ​. മയക്കുമരുന്ന്​ കടത്തുൾപ്പെടെ നിരവധി കേസിലും റഊഫ്​ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - youth killed in kannur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.