അറസ്റ്റിലായ അജിത് കുമാർ പൊലീസുകാർക്കൊപ്പം
ഹരിപ്പാട്: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ, വിളപ്പക്കം, പിള്ളേയ്യർ കോവിൽ സ്ട്രീറ്റ് അജിത് കുമാറിനെയാണ് (28) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു അശ്ലീലമാക്കി മാറ്റി ഫേസ്ബുക്കിൽ ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ രീതി.
വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇവർ ഇത് ചെയ്തിരുന്നത്. ഹരിപ്പാട് സ്വദേശികളായ എട്ടോളം പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ടാം പ്രതി കോട്ടയം സ്വദേശിയായ അരുണിനെ (25) നെ ഏപ്രിൽ 25-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാറിനെ പിടികൂടിയത്.
എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, എസ്.ഐ. ഷൈജ, എ.എസ്.ഐ ശിഹാബ്, സി.പി.ഒമാരായ ശ്രീജിത്ത്, നിഷാദ്, ശിഹാബ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.