യുവാവ് ട്രെയിനിൽനിന്ന് വീണ് മരിച്ച നിലയിൽ

വടകര: വടകര കരിമ്പനപ്പാലത്ത് യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ചനിലയിൽ ക​ണ്ടെത്തി. പാനൂരിനടുത്ത കടവത്തൂർ സ്വദേശി ചെറുകുന്നുമ്മൽ രമേശ്‌ -പ്രമീളയുടെ മകൻ അമേഘ് (23) ആണ് മരിച്ചത്.

റെയിൽവെ ട്രാക്കിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കീശയിൽ മാഹിയിൽ നിന്നും ആലുവയിലേക്കുള്ള ടിക്കറ്റ് ഉണ്ടായിരുന്നു. ആക്രി പെറുക്കുന്ന ആളാണ് ഇന്ന് രാവിലെ 9.15 ഓടെ മൃതദേഹം കണ്ടെത്തിയത്.  

Tags:    
News Summary - youth found dead on railway track near vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.