വിമാനമിറങ്ങിയ യുവാവ് പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ

നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്​.

ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്​, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ്​ ഏരിയയിൽ വിശ്രമിക്കുകയായിരുന്നു.

മാതാവ്​: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.

Tags:    
News Summary - youth found dead in CIAL airport parking area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.