Posted On
date_range Updated On
date_range കെട്ടിടത്തിന്റെ ഷീറ്റുകൾ മാറ്റുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
മണ്ണഞ്ചേരി: കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളി വീണു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പുന്നയ്ക്കൽ ഡൊമിനിക്കിന്റെ മകൻ ടോഷി(27) യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കലവൂർ കയർബോർഡ് ഓഫിസിലായിരുന്നു അപകടം. പ്രധാന ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ പഴയ ഷീറ്റുകൾ മാറ്റവേ, ടോഷി ചവിട്ടിയ ഷീറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. മേൽക്കൂര ഭാഗത്തുണ്ടായിരുന്ന സീലിങ് പൊളിഞ്ഞ് ടോഷി നിലത്ത് തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മേഴ്സി. സഹോദരൻ: ടോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.