കൊല്ലപ്പെട്ട പ്രമോദ്

മർദനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; വെള്ളിയാഴ്ച രാത്രിയാണ് സംഘം മർദിച്ചത്

പട്ടിക്കാട് (തൃശൂർ): മർദനത്തിൽ പരിക്കേറ്റ് പട്ടിക്കാട് മൂലംകോട് സ്വദേശി പ്രമോദ് (സന്ദീപ്-42) മരിച്ചു. മദ്യപിച്ച് ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രി ചിലർ സംഘം ചേർന്ന് എത്തി മർദിക്കുകയായിരുന്നു.

പിന്നീട് അവശനിലയിൽ ആയ പ്രമോദിനെ ഇന്ന് രാവിലെ നാട്ടുകാർ കണ്ടെത്തുകയും പൊലീസിന്റെ സഹായത്തോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഏഴു മണിയോടെ മരണപ്പെടുകയായിരുന്നു. പീച്ചി പൊസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോട്ടറി വിൽപനാണ് പ്രമോദ്.

Tags:    
News Summary - Youth dies after being beaten up in Thrissur Pattimattom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.