അക്ഷയ്
Posted On
date_range Updated On
date_range ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മെഡി.േകാളജിന് സമീപം ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു. ചെലവൂർ കട്ടക്കായ അഗസ്റ്റിെൻറ മകൻ അക്ഷയ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മെഡി. കോളജ് ഗ്രൗണ്ടിന് സമീപമാണ് താമസം.
ദേവഗിരി കോളജ് റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുേമ്പാൾ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡി.കോളജ് പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാതാവ് സലിൻ. സഹോദരങ്ങൾ: അലക്സാണ്ടർ, സ്വീറ്റി ബന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.