യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം: നാലുപേർ അറസ്​റ്റിൽ

നെട്ടൂർ: നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്​ത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേർ പിടിയിൽ. കു മ്പളം മന്നനാട്ട്​ വിദ്യ​​​​െൻറ മകൻ അർജു​​​െൻറ (20) കൊലപാതകവുമായി ബന്ധപ്പെട്ട്​ കുമ്പളം മാളിയേക്കൽ നിപിൻ പീറ്റ ർ (20), നെട്ടൂർ എസ്.എൻ ജങ്​ഷനിൽ കുന്നലക്കാട്ട് റോണി (22), നെട്ടൂർ കളപ്പുരക്കൽ അനന്തു (21), കുമ്പളം തട്ടാശ്ശേരി അജിത് (22) എന ്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ജൂലൈ രണ്ടിന്​ രാത്രി മുതൽ കാണാതായ അർജു​​െൻറ മൃതദേഹം ബുധന ാഴ്ച വൈകീട്ട് നെട്ടൂർ നോർത്ത് ​െറയിൽ​േവ പാളത്തിന് പടിഞ്ഞാറുഭാഗത്ത് ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ നിപിൻ പീറ്ററി​​​െൻറ സഹോദരൻ എബിൻ ഒരു വർഷം മുമ്പ് ബൈക്കപകടത്തിൽ മരണപ്പെട് ടിരുന്നു. എബിനും അർജുനും ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. സഹോദര​​​െൻറ മരണത്തെ തുടർന്ന്​ നിപിന്​ അർജ​ുനോടു ണ്ടായ പകയാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പൊലീസ്​ നിഗമനം. തന്നെ വധിക്കുമെന്ന് നിപിൻ ഭീഷണിപ്പെടുത്തിയി രുന്നതായി അർജുൻ പറഞ്ഞിട്ടുണ്ടെന്ന്​ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.

ജൂലൈ രണ്ടിന് രാത്രി പ​േത്താടെ നിപി​​​െൻറ നിർദേശപ്രകാരം സുഹൃത്ത് വീട്ടിലെത്തി അർജുനെ കൂട്ടിക്കൊണ്ടുപോയി. മൃതദേഹം കണ്ടെത്തിയ നെട്ടൂരിലെ ഒഴിഞ്ഞപറമ്പിൽ സൈക്കിളിൽ കൊണ്ടുവിട്ടശേഷം സുഹൃത്ത്​ മടങ്ങി. തുടർന്ന് നിപിനും റോണിയും ചേർന്ന് പട്ടികയും കല്ലും കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ കുഴിച്ചി​െട്ടന്നാണ്​ പൊലീസ്​ പറയുന്നത്​. അർജുനെ കാണാനില്ലെന്നുകാണിച്ച്​ പിതാവ് വിദ്യൻ ജൂലൈ മൂന്നിന് രാവിലെ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

സംശയമുള്ളതിനാൽ പരാതിയിൽ നിപി​​​െൻറയും റോണിയു​െടയും പേരും​ സൂചിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചത്രെ. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടർന്ന് അർജു​​​െൻറ സുഹൃത്തുക്കൾ നിപി​െനയും മറ്റും വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതക​െത്തക്കുറിച്ച്​ സൂചന ലഭിച്ചത്. പിതാവ് വിദ്യൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ്​ ഹരജിയും ഫയൽ ചെയ്തു. തുടർന്ന് സ്​റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ്​ ചോദ്യം ചെയ്തതോടെ പ്രതികൾ സംഭവം വിവരിച്ചു.

ഇതോടെയാണ്​ നാലുപേരുടെയും അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇവരെ വ്യാഴാഴ്​ച രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു. വ്യാഴാഴ്​ച രാവിലെ അർജു​​​​െൻറ മൃതദേഹം കണ്ടെത്തു​േമ്പാൾ അസ്ഥികൾ മാത്രമായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ നെട്ടൂർ ശാന്തിവനം പൊതുശ്​മശാനത്തിൽ സംസ്​കരിച്ചു.


അവനെ അവർ കൊല്ലുമെന്ന്​ സ്വപ്​നത്തിൽ പോലും കരുതിയില്ല
കൊച്ചി: ''ശുദ്ധനായിരുന്നു എൻറെ മോൻ, സുഹൃത്തുക്കളെ അവൻ വിശ്വസിച്ചു. ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അവരവനെ കൊന്നു കളയുമെന്ന്. ഞാൻ മാത്രമല്ല, ആരും പ്രതീക്ഷിച്ചതല്ല ഇത്. ഒരാളുമായിട്ടും തല്ലുപിടിക്കാനോ കറുത്ത വാക്കു പറയാനോ അവൻ നിന്നിട്ടില്ലല്ലോ. ഇതിനാണോ ഞാനവനെ ഇത്രനാളും വളർത്തിയത്' നെട്ടൂരിൽ സുഹൃത്തുക്കൾ കൊന്ന് ചതുപ്പുനിലത്തിലാഴ്ത്തിയ നെട്ടൂരിലെ മാന്നനാട്ട് അർജുൻറെ അച്ഛൻ വിദ്യൻ എന്ന ഷാജിയുടെ വാക്കുകളാണിത്. കരച്ചിലിൽ ആ വാക്കുകൾ ഇടക്ക് മുറിഞ്ഞുപോവുന്നുണ്ട്. കുമ്പളം സ​​െൻററിലെ പ്രണവം വാർഡിലെ വീട്ടു മുറ്റത്ത് മകൻറെ മൃതദേഹം എത്തുന്നതും കാത്ത് കരഞ്ഞു തളർന്നിരിക്കുകയാണ് ആ മനുഷ്യൻ. അകത്ത് അമ്മ സിന്ധുവിൻറെയും സഹോദരി അനഘയുടെയും മുത്തശ്ശി രത്നമ്മയുടെയും തേങ്ങലും നിലവിളിയും ഇടവിട്ടുയരുന്നുണ്ട്.

സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ വിദ്യൻ മൂന്നാം തിയ്യതി രാവിലെയാണ് കണ്ണൂരിലെ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയത്. വന്നപ്പോൾ മകനെ അന്വേഷിച്ചെങ്കിലും കുറച്ചുകഴിഞ്ഞ് എത്തുമെന്നായിരുന്നു കരുതൽ. എന്നാൽ, മുഖം പോലും കാണാനാവാതെ ചീഞ്ഞഴുകിയ നിലയിൽ ചേതനയറ്റ മകൻറെ ദേഹമാണ് വ്യാഴാഴ്ച ഉറ്റവർക്ക് കാണാനായത്. കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകീട്ട് മൂന്നോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേരെത്തി. കുടുംബത്തിൻറെ കരച്ചിൽ കണ്ടു നിന്നവർക്കും തേങ്ങലടക്കാനായില്ല. അർജുൻറെ സുഹൃത്തുക്കളും പൊട്ടിക്കരയുന്നത് കാണാമായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ കുമ്പളം ശാന്തിതീരത്ത് മൃതദേഹം സംസ്കരിച്ചു.


അർജു​​​െൻറ മരണം ഹേബിയസ്​ കോർപസ്​ ഹരജി ഹൈകോടതി പരിഗണിക്കാനിരിക്കെ
കൊച്ചി: കാണാതായ കുമ്പളം സ്വദേശിയായ യുവാവ്​ അർജുനെ നെട്ടൂരിലെ ചതുപ്പിൽ കൊല്ലപ്പെട്ടനിലയിൽ ക​ണ്ടെത്തിയത്​ ഹൈകോടതിയിൽ നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിൽ വെള്ളിയാഴ്​ച വാദം കേൾക്കാനിരിക്കെ. നിബിൻ ജൂഡ്​സൺ എന്നയാളും സംഘവും ചേർന്ന്​ ത​​​െൻറ മകനെ കടത്തിക്കൊണ്ടു പോയി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഉടൻ നടപടിക്ക്​ പൊലീസിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട്​ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

ജ​ൂലൈ രണ്ടിന്​ അർജുനെ കാണാതായതിനെത്തുടർന്ന്​ എട്ടിനാണ്​ ഹരജിയുമായി പിതാവ്​ വിദ്യൻ ഹൈകോടതിയെ സമീപിച്ചത്​. അതിനുമുമ്പ്​ ​പനങ്ങാട്​ പൊലീസിൽ പരാതി നൽകിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രതികരണമാണുണ്ടായതെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഒമ്പതിന്​ ഡിവിഷൻ ബെഞ്ചി​​​െൻറ പരിഗണനക്കെത്തിയ ഹരജിയിൽ​ പൊലീസിനോട്​ അന്വേഷണ പുരോഗതി സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും വീണ്ടും 12ന്​ പരിഗണിക്കാൻ മാറ്റുകയും ചെയ്​തു.

മകനെ കാണാതായത്​ സംബന്ധിച്ച്​ പരാതി നൽകിയപ്പോൾ പൊലീസിന്​ ​േ​വറെയും ജോലിയുണ്ടെന്നും സ്വന്തമായി അന്വേഷിച്ച്​ എവിടെയാണുള്ളതെന്ന്​ കണ്ടെത്താനുമാണ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസറിൽനിന്ന്​ ലഭിച്ച മറുപടി. എവിടെയാണെന്നറിഞ്ഞാൽ മോചിപ്പിച്ചു കൊണ്ടുവരാമെന്നും എസ്​.എച്ച്​.ഒ പറഞ്ഞു. എന്നാൽ, സ്വന്തമായി അന്വേഷണം നടത്താൻ കഴിയുന്ന അവസ്​ഥയിലുള്ളയാളല്ല താനെന്ന്​ ഹരജിയിൽ പറയുന്നു. നിയമവിരുദ്ധമായ എന്തൊക്കെയോ നേട്ടത്തിനുവേണ്ടിയാണ്​​ മകനെ തട്ടിക്കൊണ്ടുപോയിട്ടുള്ളതെന്ന്​ കരുതുന്നതായാണ്​ ഹരജിയിൽ പറയുന്നത്​. കാണാതായ അന്ന്​ രാത്രി സംശയകരമായ രീതിയിൽ എന്തെ​ാക്കെയോ നടന്നിട്ടുണ്ട്​. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന്​ മക​​​െൻറ ജീവന്​ ഭീഷണിയുണ്ട്​. കണ്ടെത്താൻ ​ൈവകിയാൽ മക​​​െൻറ ജീവൻവരെ നഷ്​ടമാകുന്ന അവസ്​ഥയുണ്ടാകുമെന്ന മുന്നറിയിപ്പും ഹരജിയിൽ നൽകിയിട്ടുണ്ട്​. ഇതിന്​ പിന്നാലെയാണ്​ അർജു​​​െൻറ മൃതദേഹം കണ്ടെത്തുന്നത്​.

Tags:    
News Summary - Youth Dead Body found in Ernakulam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.