സി.പി.ഐ വന്നാൽ കൂടെ നിർത്തണമെന്ന് യൂത്ത് കോൺഗ്രസ്; ‘പഴയ മുന്നണിയിലേക്ക് മടങ്ങിവരാം’

തൃശൂർ: ഇടതു മുന്നണി വിട്ട് യു.ഡി.എഫിലേക്ക് വരാൻ സി.പി.ഐ തയാറായാൽ എന്തു വിട്ടുവീഴ്ച ചെയ്തും ഒപ്പം നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ്. പഴയ മുന്നണിയിലേക്ക് സി.പി.ഐക്ക് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു.

പി.എം ശ്രീയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ കേരളത്തെ കാവിവത്കരണത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ്. നാഷനൽ എജുക്കേഷൻ പോളിസി എന്നല്ല നാഗ്പുർ എജുക്കേഷൻ പോളിസി എന്നാണ് പറ​യേണ്ടത്. ഇതുവരെയും കാവിവത്കരണത്തിന്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസനയം എന്നാണ് സി.പി.എമ്മും സര്‍ക്കാറും പറഞ്ഞിരുന്നത്. സി.പി.എം തീരുമാനം മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

തങ്ങളുടെ വിയോജിപ്പ് മറികടന്ന് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ തയാറാണെങ്കില്‍ സംയുക്ത സമരത്തിന് പൊതു ഇടമൊരുക്കാന്‍ തയാറാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. 

വിദ്യാഭ്യാസമേഖലയെ സർക്കാർ സംഘ്​പരിവാറിന് വിറ്റു- കെ.എസ്​.യു

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ർ​ക്കാ​ർ സം​ഘ്​​പ​രി​വാ​റി​ന് വി​റ്റ​താ​യി കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളെ കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ സ​ർ​ക്കാ​ർ അ​ടി​യ​റ​വ്​ വെ​ച്ച​താ​യും അ​​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

​കേ​ന്ദ്രം ന​ൽ​കാ​നു​ള്ള തു​ക​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​തെ പി.​എം. ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പു​വെ​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഇ​ത്​ സി.​പി.​എം- ബി.​ജെ.​പി ഡീ​ലി​ന്റെ ഭാ​ഗ​മാ​ണെന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Youth Congress wants to stay with CPI if it comes to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.