Posted On
date_range Updated On
date_range മന്ത്രി എ.സി മൊയ്‌തീൻ ക്വാറൻറീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം
കുന്നംകുളം: ഗുരുവായൂരിലേക്ക് വന്ന പ്രവാസികളിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരോടു നേരിട്ട് ഇടപഴകിയ മന്ത്രി എ.സി മൊയ്‌തീൻ അടിയന്തരമായി ക്വാറൻറീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി മന്ത്രിയുടെ കുന്നംകുളത്തെ ഓഫീസ് ഉപരോധിച്ചു.
നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എ.എം നിതീഷിെൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ സെക്രട്ടറി പി.കെ ശ്യം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിപ്പിലിശേരി, വിഘ്‌നേശ്വർ പ്രസാദ്, ലിബിൻ മോഹൻ, റോഷിത്, ജെറിൻ രാജു എന്നിവരും പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു. ഓഫീസ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.