‘പലവട്ടം മൽസരിച്ചവർ മാറണം’: യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പോസ്റ്റർ

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കെതിര െ പോസ്റ്റർ. കൊച്ചി കോർപറേഷൻ ഒാഫീസിനും ഡി.സി.സി ഒാഫീസിന് സമീപത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അധികാരത്തിലുള്ളവരും പലവട്ടം മൽസരിച്ചവരും മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കെ.വി തോമസ് കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

എറണാകുളം സീറ്റിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്നവരിൽ കെ.വി തോമസും ഉണ്ട്. സീറ്റിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷ രാഹുൽ ഗാന്ധി എന്നിവരുമായി കെ.വി തോമസ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    
News Summary - Youth Congress Poster to Congress Leaders -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.