രമേശ് ചെന്നിത്തല, പിണറായി വിജയൻ

സഹകരണ വകുപ്പിലെ അഴിമതി; ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

പാ​ല​ക്കാ​ട്: സ​ഹ​ക​ര​ണ വ​കു​പ്പി​ല്‍ 700 കോ​ടി​യു​ടെ സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​ഴി​മ​തി ന​ട​ന്നെ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​രോ​പ​ണ​ത്തി​ല്‍ വ​സ്തു​ത​യി​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം സു​താ​ര്യ​മാ​യാ​ണ് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല നു​ണ പ​റ​യാ​ന്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാം സം​ഗ​തി​ക​ള്‍ക്കും മ​റു​പ​ടി പ​റ​യാ​ന്‍ പു​റ​പ്പെ​ട്ടാ​ല്‍ അ​വ​രു​ടെ അ​ജ​ണ്ട ന​ട​പ്പാ​ക്ക​ലാ​വും. ഇ​ല്ലാ​ത്തൊ​രു കാ​ര്യം ഉ​ന്ന​യി​ച്ച് അ​തി​ന​ക​ത്ത് എ​ൽ.​ഡി.​എ​ഫി​നെ കു​ടു​ക്കി​യി​ടു​ക​യാ​ണ് ല​ക്ഷ്യം. നാ​ടി​ന്റെ വി​ക​സ​ന​ത്തെ പ​റ്റി പ​റ​യാ​തി​രി​ക്കാ​നു​ള്ള കു​ത​ന്ത്രം. ചീ​പ്പ് പോ​പ്പു​ലാ​രി​റ്റി​ക്ക് വേ​ണ്ടി വ​രു​ന്ന​ത​ല്ലേ​യെ​ന്ന് ഹൈ​കോ​ട​തി വ​രെ ചെ​ന്നി​ത്ത​ല​യോ​ട് ചോ​ദി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

4,415 സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. അ​വ​യി​ല്‍ പൊ​തു​വാ​യ സോ​ഫ്റ്റ്‌​വെ​യ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ 2021ല്‍ ​ടെ​ൻ​ഡ​ര്‍ അ​നു​സ​രി​ച്ച് 206 കോ​ടി രൂ​പ​ക്ക് ടാ​റ്റ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ർ​വി​സ​സി​ന് ലെ​റ്റ​ര്‍ ഓ​ഫ് ഇ​ന്റ​ന്റ് ന​ല്‍കി. പ​ക്ഷേ 2024 ഒ​ക്ടോ​ബ​റി​ല്‍ അ​വ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റി. 2025 മാ​ര്‍ച്ചി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം പു​തി​യ ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഉ​ന്ന​ത ത​ല ക​മ്മി​റ്റി​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന, നി​യ​മ​വ​കു​പ്പി​ന്റെ അ​നു​മ​തി എ​ന്നി​വ​യെ​ല്ലാം ല​ഭി​ച്ച ശേ​ഷം ടെ​ക്‌​നി​ക്ക​ല്‍ ഫി​നാ​ന്‍ഫ്യ​ല്‍ ബി​ല്ലു​ക​ള്‍ വി​ല​യി​രു​ത്തി ടെ​ന്‍ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി. ഹൈ​കോ​ട​തി ടെ​ന്‍ഡ​ര്‍ ന​ട​പ​ടി തു​ട​രാ​ന്‍ അ​നു​മ​തി ന​ല്‍കി.

പു​തി​യ പ​ദ്ധ​തി​യി​ല്‍ ഡാ​റ്റ​യും സോ​ഴ്‌​സ്‌ കോ​ഡും സ​ര്‍ക്കാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ല​നി​ല്‍ക്കു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ്-​എ​സ്.​ഡി.​പി.​ഐ ധാ​ര​ണ​യെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​വും മു​ഖ്യ​മ​ന്ത്രി ത​ള്ളി. യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ നു​ണ പ​റ​ഞ്ഞ് എ​ൽ.​ഡി.​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ നോ​ക്കു​ന്നു. ബി​രി​യാ​ണി ചെ​മ്പും ബി​രി​യാ​ണി​ക്ക​ഥ​യും സ്വ​ര്‍ണ​വും അ​ട​ക്ക​മു​ള്ള ആ​രോ​പ​ണം ജ​നം മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തി​ല്‍ മാ​റ്റം സം​ഭ​വി​ച്ച​തി​നാ​ലാ​ണ് തു​ട​ര്‍ഭ​ര​ണം സ​മ്മാ​നി​ച്ച​ത്. സ​മ്പ​ന്ന​രെ സ​മ്പ​ന്ന​രാ​ക്കു​ക​യെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി.​ജെ.​പി​യു​ടെ​യും ന​യം. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് ജ​ന​പ​ക്ഷ​ത്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. സി.​പി.​എം-​ബി.​ജെ.​പി ഡീ​ലും മു​ഖ്യ​മ​ന്ത്രി ത​ള്ളി. പാ​ല​ക്കാ​ട്ട് ന​ല്ല രീ​തി​യി​ൽ ജ​യി​ക്കു​മെ​ന്നും ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Corruption in the Cooperative Department; CM rejects Chennithala's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.