നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്; കണ്ണൂരിൽ ‘മുഖ്യ’നായി ബേബി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് മു​ഖ്യ​ന്റെ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ തു​ട​ക്കം​കു​റി​ച്ച് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. 10 വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്താ​യി​രു​ന്നു എം.​എ. ബേ​ബി കേ​ര​ള​ത്തി​ലെ ത​ന്റെ ആ​ദ്യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഗു​രു​വാ​യൂ​രി​ലെ പാ​ർ​ട്ടി യോ​ഗം ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച പൂ​ല​ർ​ച്ച 2.50ഓ​ടെ​യാ​ണ് അ​ദ്ദേ​ഹം റോ​ഡ് മാ​ർ​ഗം ഗെ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ​ത്.

രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ​റ്റി​ല്ല​മാ​യ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലെ ച​ക്ക​ര​ക്ക​ല്ലി​ലാ​യി​രു​ന്നു ആ​ദ്യ​പൊ​തു​യോ​ഗം. രാ​വി​ലെ 9.15ഓ​ടെ വേ​ദി​യൊ​രു​ങ്ങി. പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ത്തു​ട​ങ്ങി. ത​ങ്ങ​ളു​ടെ പ്രി​യ സ​ഖാ​വി​നെ വ​രേ​വേ​ൽ​ക്കാ​ൻ പു​റ​ത്ത് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി. സ​മ​യം 10 മ​ണി, വേ​ദി നി​റ​ഞ്ഞു​ക​വി​ഞ്ഞു. എം.​എ. ബേ​ബി​യു​ടെ വ​ര​വും കാ​ത്ത് പ്ര​വ​ർ​ത്ത​ക​ർ അ​ക്ഷ​മ​യോ​ടെ കാ​ത്തു​നി​ന്നു. സ​ര​ള​മാ​യ ജീ​വി​ത​ശൈ​ലി​യും വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ദ​ർ​ശ​ന​വു​മാ​യി ജീ​വി​തം ന​യി​ക്കു​ന്ന എം.​എ. ബേ​ബി 10.10ഓ​ടെ വേ​ദി​യി​ലേ​ക്ക്. പ്ര​വ​ർ​ത്ത​ക​ർ ക​ര​ഘോ​ഷ​ത്തോ​ടെ ബേ​ബി​യെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

വേ​ദി​യി​ലെ​ത്തി​യ ബേ​ബി​യെ നേ​രെ ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ച്ച് നേ​താ​ക്ക​ൾ. പ്ര​സം​ഗ​പീ​ഠ​ത്തി​ലെ​ത്തി​യ ബേ​ബി പ​തി​യെ തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി​യാ​യി​രു​ന്നു തു​ട​ക്കം. 10 വ​ർ​ഷ​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ സ​ര​ള​മാ​യും ഏ​ത് സാ​ധാ​ര​ണ​ക്കാ​ര​നും മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലും ബേ​ബി പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫി​ന്റെ ജ​യം വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്റെ മാ​ത്ര​മ​ല്ല ഭാ​വി കേ​ര​ള​ത്തി​ന്റെ വി​ജ​യ​ത്തി​നു​കൂ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു​വെ​ച്ചു. സി.​പി.​എം സം​ഘ​ട​ന​ക്ക് പ​ര​മ പ്ര​ധാ​ന്യം ന​ൽ​കി​യ നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും മു​മ്പ് മ​ന്ത്രി​യാ​യി​രി​ക്കെ അ​ത് ത്യ​ജി​ച്ച് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​യാ​ളാ​ണ് പി​ണ​റാ​യി​യെ​ന്നും ബേ​ബി പ​റ​ഞ്ഞു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​മ​ര​ക്കാ​ര​ൻ പി​ണ​റാ​യി​യാ​ണെ​ന്ന് ഉ​റ​ക്കെ പ​റ​ഞ്ഞ​തോ​ടെ സ​ദ​സ്സി​ൽ ആ​വേ​ശം അ​ല​ക​ട​ലാ​യി.

അ​ള​ന്നു​മു​റി​ച്ച പ്ര​സം​ഗം വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലേ​ക്കും വ​ഴി​മാ​റി. ഒ​പ്പം യു.​ഡി.​എ​ഫി​നെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും എം.​എ. ബേ​ബി ക​ണ​ക്കി​ന് വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി.​പി.​എ​മ്മി​നെ​തി​രെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ കൊ​ണ്ട് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ക​ത്തു​ന്ന വെ​യി​ൽ വ​ക​വെ​ക്കാ​തെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​സം​ഗം നീ​ണ്ടു.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റി​നെ കൊ​ട്ടി​യാ​ണ് ബേ​ബി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. വേ​ദി​യി​ൽ നി​ന്നി​റ​ങ്ങി​യ ബേ​ബി ഇ​ള​നീ​ർ കു​ടി​ച്ച് ദാ​ഹ​മ​ക​റ്റി നേ​രെ​പോ​യ​ത് ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ. ഒ​പ്പം സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും. പ്ര​സ് ക്ല​ബി​ലെ​ത്തി​യ ബേ​ബി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി ഡ​യ​സി​ലേ​ക്ക്. നി​ല​വി​ലെ സം​സ്ഥാ​ന രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യു​ന്ന ഓ​രോ ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ മ​റു​പ​ടി. ഒ​പ്പം ജി​ല്ല​യി​ൽ പാ​ർ​ട്ടി വി​ട്ട​വ​രെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​വ​ർ അ​ധി​കാ​ര​മോ​ഹ​ത്താ​ൽ പാ​ർ​ട്ടി വി​ട്ട​വ​രാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു. ശേ​ഷം ഉ​ച്ച​യൂ​ൺ ക​ഴി​ഞ്ഞ് ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ മ​ണ്ടൂ​രി​ലും പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചെ​റു​പു​ഴ​യി​ലും ബേ​ബി പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Assembly elections; Baby becomes 'chief' in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.