തദ്ദേശ തെരഞ്ഞെടുപ്പ് പരിഷ്കാരം; സുപ്രധാന ശിപാർശകളുമായി റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ലും ഭ​ര​ണ​സംവി​ധാ​ന​ത്തി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ശി​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ക്കാ​നും ഭ​ര​ണ​നി​ർ​വ​ഹ​ണം മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ഹി​ത​മാ​ണി​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​വും വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് വ​ർ​ഷം മു​മ്പെങ്കി​ലും എ​ടു​ക്ക​ണം. ഓ​രോ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​ന് ശേ​ഷ​വും വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്ക​ണം. വാ​ർ​ഡ് സം​വ​ര​ണം പ​ത്ത് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം പു​തു​ക്കി​യാ​ൽ മ​തി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ വ​ർ​ഷ​ത്തി​ൽ നാ​ല് തീ​യ​തി​ക​ൾ (ജ​നു​വ​രി ഒന്ന്, ഏ​പ്രി​ൽ ഒന്ന്, ജൂ​ലൈ ഒന്ന്, ഒ​ക്ടോ​ബ​ർ ഒന്ന്) നി​ശ്ച​യി​ക്കാ​നാ​യി നി​യ​മ ഭേ​ദ​ഗ​തി വേ​ണം. ആ​ധാ​ർ വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം വേ​ണം.

സം​സ്ഥാ​ന​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​ത് ഭ​ര​ണ നി​ർ​വ​ഹ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഔ​ദ്യോ​ഗി​ക ഇ​ട​പാ​ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും സ​ഹാ​യി​ക്കും. സൈ​നി​ക​ർ, അ​വ​ശ്യ സ​ർ​വി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, 80 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ഒ​രു​ക്ക​ണം. മ​ത്സ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​ണം. ഡ്യൂ​ട്ടി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കാ​ൻ വ്യ​വ​സ്ഥ വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​ജി​റ്റൈ​സ് ചെ​യ്യാ​ൻ നി​യ​മ​ഭേ​ദ​ഗ​തി വേ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള ശി​പാ​ർ​ശ​ക​ളാ​ണ് ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.