Posted On
date_range Updated On
date_range അമ്മ: മോഹൻലാലിന്‍റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ മാർച്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് അമ്മയുടെ പ്രസിഡന്‍റും നടനുമായ മോഹൻലാലിന്‍റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മോഹൻലാലിന്‍റെ കൊച്ചിയിലെ പുതുകാലവട്ടത്തുള്ള ലാലിന്‍റെ ശ്രീഗണേഷ് എന്ന് പേരിട്ട വസതിയിലേക്കാണ് മാർച്ച് നടത്തിയത്.
പ്രതിഷേധക്കാർ മോഹൻലാലിന്‍റെ വീടിന് മുന്നിൽ റീത്ത് വെച്ചു. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.