പൊലീസ് ലാത്തിച്ചാർജിൽ കണ്ണിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ്
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്
അങ്കമാലി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ജില്ല നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്. ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി തൊടുപുഴ ഒല്ലിക്കല്‍ വീട്ടില്‍ ബിലാല്‍ സമദിനാണ് ( 28 ) ഇടതുകണ്ണിന് ലാത്തിയടിയേറ്റത്. ഇദ്ദേഹത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. കണ്ണിന് ആഴത്തിലേറ്റ പരിക്ക് കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.