നെഹ്​റു സൃഷ്​ടിച്ച ഇന്ത്യയുടെ അഭിമാന സ്​തംഭങ്ങൾ വിറ്റുതുലക്കുന്നു -അടൂർ ഗോപാലകൃഷ്​ണൻ

തി​രു​വ​ന​ന്ത​പു​രം: നെഹ്‌റു സൃഷ്​ടിച്ച ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളെ ഇപ്പോൾ വിറ്റ് തുലക്കുകയാണെന്ന്​ സംവിധായകൻ അടൂർ ഗോപാലകൃഷ്​ണൻ. കലാകാരന്മാർ മുറിക്കകത്ത് അടച്ചിരിക്കേണ്ടവരല്ലെന്നും സമൂഹത്തിന് വേണ്ടി പ്രതികരിക്കണമെന്നു വർഗീയതക്കെതിരായ ഏറ്റവും വലിയ പ്രതിരോധം ഗാന്ധി തന്നെയാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനത്തിൽ വ​ർ​ഗീ​യ​ത​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നസം 'ഇ​ന്ത്യ യു​നൈ​റ്റ​ഡ്' കാമ്പയിനിന്‍റെ ജി​ല്ല​ാത​ല പ​ദ​യാ​ത്ര​യിൽ പ​ങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ആദ്യ പദയാത്രയുടെ ഉദ്ഘാടനം കെ. മുരളീധരൻ എം.പി വട്ടിയുർക്കാവ് സ്വാതന്ത്ര്യ സ്മാരകത്തിൽ നിർവഹിച്ചു.

മ​റ്റ് ജി​ല്ല​ക​ളി​ലും പ​ദ​യാ​ത്ര​യും സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളും വ​ർ​ഗീ​യ​ത​ക്കെ​തി​രെ സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​ക്യ സ​ദ​സ്സ് ഒരുക്കാനും ആലോചനയുണ്ട്​.

ന​വം​ബ​ർ 14ന് ​യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ​ദ​യാ​ത്ര ന​ട​ത്തും. യൂ​നി​റ്റ് ക​മ്മി​റ്റി​ക​ൾ ഒ​രു ല​ക്ഷം വീ​ടു​ക​ളി​ൽ ഗാ​ന്ധി-​നെ​ഹ്റു സ്മൃ​തി​സ​ന്ദേ​ശ​മെ​ത്തി​ക്കും. ക​ന​യ്യ​കു​മാ​ർ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പ​റ​മ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - youth congress india united campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.