രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കാനാവാത്തതിനെ ചൊല്ലി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്നുപേർക്ക്​ പരിക്ക്​

പെരുമ്പാവൂര്‍ (എറണാകുളം): രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കുന്നത് തടസ്സപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവിൽ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേരില്‍ ഒരാളെ എറണാകുളം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനുരഞ്​ജന ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രി യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തി​െൻറ ഛായാചിത്രം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മൂന്നുപേരുടെ ലിസ്​റ്റ്​ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വിഭാഗത്തിന് കൊടുത്തു.

എന്നാല്‍, ഇവരെ സ്​റ്റേജിലേക്ക് പ്രവേശിക്കാന്‍ ചിലര്‍ തടസ്സമായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാഹുല്‍ ഗാന്ധി വേദിയിലേക്ക് കടന്ന അവസരത്തില്‍തന്നെ പുറത്ത് ഇതുസംബന്ധിച്ച തര്‍ക്കവും വാക്കേറ്റവും നടന്നെങ്കിലും നേതാക്കളും പൊലീസും ഇടപെട്ട് ശാന്തമാക്കി.

ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ഓഫിസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസിലാണ് കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരസ്പരമുണ്ടായ ഏറ്റുമുട്ടല്‍ നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

Tags:    
News Summary - Youth Congress activists clash over Rahul Gandhi's inability to give a portrait; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.