പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് ച​ങ്ങ​രം​കു​ള​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

യുവാവിന് കഞ്ചാവ് സംഘത്തിന്‍റെ മർദനം: പ്രതികൾ പിടിയിൽ

ചങ്ങരംകുളം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്‍റെ വിരോധം തീർക്കാൻ ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കാര്യാടത്ത് അബ്ദുൽ അഹദ് (26), ചിറമനങ്ങാട് ഇല്ലിക്കൽ ഷമ്മാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളത്ത് പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കുന്നംകുളത്ത് റിമാൻഡിലായിരുന്ന പ്രതികളെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ സംഭവം നടന്ന താടിപ്പടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ ചങ്ങരംകുളം അമയിൽ സ്വദേശി മുഹമ്മദ് ബാസിൽ (22) നേരത്തേ അറസ്റ്റിലായിരുന്നു. മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമിൽ വിളിച്ചുവരുത്തി ഒമ്പതു പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു.

ഒന്നാം പ്രതിയുടെ സഹോദരന് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പൊലീസിനെ അറിയിച്ചതിന്‍റെ വൈരാഗ്യം തീർക്കാനായിരുന്നു മർദനം. പിടിയിലായ പ്രതി ഷമ്മാസ് ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ചങ്ങരംകുളം എസ്.ഐ രാജേന്ദ്രൻ, എസ്.സി.പി.ഒമാരായ ഷിജു, സനോജ്, സി.പി.ഒ രാകേഷ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. 

Tags:    
News Summary - Youth beaten up by ganja gang: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.