Posted On
date_range Updated On
date_range രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
നേമം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യൻ (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ആദിത്യൻ സഞ്ചരിച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ മൊഴി നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, പ്രശാന്ത്, സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനിൽകുമാർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.