മയക്കുമരുന്നുമായി പിടിയിലായ ബിൻഷാദ്
Posted On
date_range Updated On
date_range രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട്: ഒരുമനയൂരിൽ രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ. ഒരുമനയൂർ പുത്തൻപുരയിൽ ബിൻഷാദിനെയാണ് (32) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ.കെ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒറ്റത്തെങ്ങിലുള്ള വീട്ടിൽ രാസ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 4.30ഗ്രാം എം.ഡി.എം.എ യും, 2.30 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി. ഒമാരായ സൗദാമിനി, ഹംദ്, സന്ദീപ് സീ മാരായ ജയകൃഷ്ണൻ , പ്രദീപ്, നസൽ, രൺധീപ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.