Posted On
date_range Updated On
date_range 1.650 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ചെങ്ങന്നൂർ: 1.650 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. പുലിയൂർ പേരിശ്ശേരി നൂറ്റവൻപാറ ചൈത്രം വീട്ടിൽ നിഖിൽ (29) നെയാണ് ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യൂവും സംഘവും അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ജംഗ്ഷന് പടിഞ്ഞാറ് തിങ്കളാമുറ്റത്ത് ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കെ എൽ 32 കെ 3536 എന്ന ഇരുചക്രവാഹനത്തിൽ കൊണ്ടു വന്ന കഞ്ചാവുമായി ഇയാൾ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സി.ഇ.ഒ ജി. ശ്യാം, ഡബ്ല്യു.സി.ഇ.ഒ വിജയലക്ഷ്മി, പ്രിവന്റിവ് ഓഫിസർ ജി. സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.