സി​ജീ​ഷ്

കു​മാ​ർ

സ്കൂട്ടറും പണവും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വൈ​ക്കം: ച​ക്ക​ര വി​ല്പ​ന​സ്റ്റാ​ളി​ൽ​നി​ന്ന്​ പ​ണ​വും സ്കൂ​ട്ട​റും മോ​ഷ്ടി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ ഇ​ട​യ​പ്പു​റം ക​ണ്ണി​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സി​ജീ​ഷ് കു​മാ​റി (48) നെ​യാ​ണ് വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ക്ക​ത്ത​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ച് ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ച​ക്ക​ര​സ്റ്റാ​ളി​ൽ​നി​ന്ന് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ 35,000 രൂ​പ​യും ഇ​തേ സ്റ്റാ​ളി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്റെ സ്കൂ​ട്ട​റും മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വൈ​ക്കം എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, ജോ​ർ​ജ് മാ​ത്യു, സി.​പി.​ഒ അ​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Youth arrested in case of theft of scooter and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.