ശീ​ട്ടു​ക​ളി​ക്കി​ടെ പൊ​ലീ​സി​നെ ക​ണ്ട്​ ഓ​ടി; തു​ട​യി​ൽ ക​മ്പി ക​യ​റി പ​രി​ക്ക്

പെ​രി​ന്ത​ല്‍മ​ണ്ണ: ശീ​ട്ടു​ക​ളി​ക്കു​ന്ന​വ​രെ പി​ടി​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​യാ​ള്‍ക്ക് താ​ഴ്ച​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. തു​ട​യി​ല്‍ ക​മ്പി കു​ത്തി​ക്ക​യ​റി ചെ​മ്മ​ല​ശ്ശേ​രി സ്വ​ദേ​ശി അ​ബ്​​ദു​ൽ അ​സീ​സി​നാ​ണ്​ (50) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ പൊ​ലീ​സ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ  ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ അ​ങ്ങാ​ടി​പ്പു​റം മേ​ല്‍പ്പാ​ല​ത്തി​ന് താ​ഴെ നേ​ര​ത്തേ ഹോ​ട്ട​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. 

ഇ​വി​ടെ പ​ണം​വെ​ച്ച് ശീ​ട്ടു​ക​ളി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ​ശീ​ന്ദ്ര​ന്‍ മേ​ല​യി​ലും സം​ഘ​വും പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ അ​ബ്​​ദു​ൽ അ​സീ​സ് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലെ മ​തി​ല്‍ചാ​ടു​ക​യാ​യി​രു​ന്നു. ന​ട​ത്തി​പ്പു​കാ​ര​നാ​യ രാ​മ​പു​രം സ്വ​ദേ​ശി അ​ട​ക്കം എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. 7100 രൂ​പ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ശീ​ട്ടു​ക​ളി ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ന​ട​ത്തി​പ്പു​കാ​ര​ന്‍ ക​ളി ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - younman got injured by running by seeing police in perinthalmanna- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.