Posted On
date_range Updated On
date_range കാമുകനൊപ്പം വീടുവിട്ട യുവതി തിരികെയെത്തി; രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു
നേമം: കാമുകനൊപ്പം സ്ഥലം വിട്ട ഭർതൃമതിയായ യുവതി തിരികെയെത്തി. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുമ്പ് വീടുവിട്ടിറങ്ങിയത്.
ഇവർക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരമന സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് യുവതി തിരികെയെത്തിയത്.
കൊല്ലം സ്വദേശിയായ 35 കാരനായ യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.
കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭർത്താവിന് പരാതിയില്ലാത്തതിനാൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.