വിരുന്നെത്തി, മലവെള്ളപ്പാച്ചിലിൽപെട്ടു; കരുവാരകുണ്ടിൽ മരിച്ചത് ആലപ്പുഴ സ്വദേശിനി

കരുവാരകുണ്ട്: കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷ്യയാണ് (24) മരിച്ചത്. കരുവാരകുണ്ട് മഞ്ഞളാംചോലയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.

കൽക്കുണ്ട് ചേരിയിലെ ബന്ധുവീട്ടിൽ ഞായറാഴ്ച വിരുന്നെത്തിയതായിരുന്നു ആർഷയുടെ കുടുംബം. തിങ്കളാഴ്ച വൈകീട്ട് മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവെ ചോലയിൽ കുളിക്കാനിറങ്ങിയതാണ്. അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തിൽ ഇവർ അകപ്പെട്ടു. കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ ഒഴുക്കിൽപെട്ടു.

പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ കൽക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ഒഴുകി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കൽക്കുണ്ട് ചർച്ചിന് പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിട്ടുണ്ട്. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആർഷ ബിരുദാനന്തര വിദ്യാർഥിനിയാണ്. മാതാവ്: സുശീല. സഹോദരി: ആഗ്ര.

Tags:    
News Summary - young woman died in the flood at karuvarakundu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.