representative image
Posted On
date_range Updated On
date_range കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കൾ മാല തട്ടിപ്പറിച്ചു; പരിക്കേറ്റ വയോധിക ആശുപത്രിയിൽ
ചെങ്ങന്നൂർ (ആലപ്പുഴ): കുടിവെള്ളം ചോദിച്ച് ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ സ്വർണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. വെൺമണി വാലിൽ വീട്ടിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (72) സ്വർണമാലയാണ് തട്ടിപ്പറിച്ചത്.
വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരുകയായിരുന്നു ചിന്നമ്മ. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഇവർ കോരിക്കൊടുത്തു. ഇത് വാങ്ങികുടിച്ച ശേഷമാണ് ബൈക്കിെൻറ പിന്നിലിരുന്ന യുവാവ് ഒന്നര പവെൻറ മാല പൊട്ടിച്ചെടുത്തത്.
ഇതിനിടെ മാല കമ്മലിൽ കുടുങ്ങി മുറുകി ചെവി മുറിയുകയും ചെയ്തു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൾസർ ബൈക്ക് ഒടിച്ചയാൾ ഹെൽമെറ്റും പുറകിലിരുന്നയാൾ മാസ്കും ധരിച്ചിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞെങ്കിലും ചിത്രം വ്യക്തമല്ല. വെൺമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.