representation image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ആ​ലു​വ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ​മു​ക്ക് ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ന​വാ​സി​ന്റെ മ​ക​ൻ ബി​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന നി​സാ​മു​ദ്ദീ​നെ​യാ​ണ്​ (24) കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ആ​ലു​വ മ​ണ​പ്പു​റം ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

ആ​ലു​വ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് പ്ര​ജീ​ഷി​നൊ​പ്പ​മാ​ണ് ഇ​യാ​ൾ മ​ണ​പ്പു​റ​ത്തെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ര​ണ്ട് യു​വ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. യു​വ​തി​ക​ൾ ക​ര​യി​ലി​രു​ന്ന​പ്പോ​ൾ ബി​ലാ​ലും പ്ര​ജീ​ഷും കു​ളി​ക്കാ​നി​റ​ങ്ങി. ഇ​തി​നി​ട​യി​ൽ ബി​ലാ​ൽ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​യ​പ്പോ​ൾ മ​ധ്യ​ഭാ​ഗ​ത്ത് വെ​ച്ച് അ​വ​ശ​നാ​യി മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

വൈ​കീ​ട്ട് വ​രെ ആ​ലു​വ അ​ഗ്നി ര​ക്ഷ​സേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പെ​രി​യാ​റി​ൽ അ​ടി​യൊ​ഴു​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

Tags:    
News Summary - young man went missing while bathing in Periyar with his friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.