representational image

കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ യുവാവിന് പരിക്ക്

മറയൂർ: മേഖലയിൽ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ നടത്തിയ ശ്രമത്തിനിടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ് യുവാവിന് പരിക്ക്. ഞായറാഴ്ച കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം.

കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹൻദാസ്, കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും പൊലീസും ജനപ്രതിനിധികളും ഉൾപ്പെടെ നൂറോളം പേരാണ് പങ്കെടുത്തത്. ഡി.എഫ്.എം വിനോദ് കുമാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

കാഴ്ചക്കാരായി ജനങ്ങളും തമ്പടിച്ചു. ആനകളെ ഓടിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി കാന്തല്ലൂർ സ്വദേശി രാജനാണ് (38) പരിക്കേറ്റത്. മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഉദുമൽപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - young man was injured while trying to drive away a herd of wilde elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.