Posted On
date_range Updated On
date_range കൂട്ടിരിപ്പുകാരനെ വാർഡന്മാർ വളഞ്ഞിട്ട് മർദിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെ വാർഡന്മാർ വളഞ്ഞിട്ട് മർദിച്ചു. പാങ്ങോട് സ്വദേശി അഫ്സൽ എന്ന യുവാവിനാണ് ക്രൂര മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഒ.പി വിഭാഗത്തിലെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വാർഡന്മാർ തടഞ്ഞു. തർക്കത്തിനൊടുവിൽ കൂടുതൽ വാർഡൻമാരെത്തി യുവാവിനെ മർദിക്കുകയായിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ കേസെടുക്കുന്നതടക്കം നടപടികളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.