പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പേരാമ്പ്ര: സംസ്ഥാന പാതയിൽ ചാലിക്കരയിൽ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച  ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജങ്ഷന് സമീപം പറമ്പില്‍ സ്ഥാപിക്കുന്നതിനിടെ പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. പേരാമ്പ്രയില്‍നിന്ന് കെ.എസ്.ഇ.ബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് മുനീബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന യുവാവ് ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തിവരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗണ്‍സിലര്‍, എസ്.കെ.എസ്.ബി.വി മുൻ സംസ്ഥാന കമ്മിറ്റി അംഗം, എസ്‌.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ചെറുകുന്നത്ത് മൂസ-സറീന ദമ്പതികളുടെ മകനാണ്. സഹോദരി: മുഹസിന. ഖബറടക്കം വെളളിയാഴ്ച ഉച്ചകഴിഞ്ഞ് ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Young man died of shock while installing the advertisement board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.