Posted On
date_range Updated On
date_range ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ രാജേന്ദ്രൻ പിള്ളയുടെ മകൻ രജിത് രാജ് (32) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പൂതങ്കര അഖിൽ നിവാസിൽ അഖിലി (22)ന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. രജിത് രാജ് പെയിന്റിങ് കരാറുകാരനാണ്. മാതാവ്: അമ്പിളി. സഹോദരൻ: അജിത് രാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.