മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു

മാനന്തവാടി: മരത്തിന്‍റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻ മൂല തുരുത്തേൽ വീട്ടിൽ പ്രദീഷ് (40) ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ മാവിന്‍റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെയാണ് അപകടം.

 

ഗുരുതര പരിക്കുകളോടെ ആദ്യം തരുവണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശേഷം ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്‍റ് ഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - young man died fall from tree-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.