Posted On
date_range Updated On
date_range നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ എം.സി റോഡില്‍ അടിച്ചിറയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിച്ചു യുവാവ് മരിച്ചു. പത്തനംതിട്ട കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.
എം.സി റോഡില്‍ കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റ് റോഡില്‍ കിടന്ന ഭരതിനെ ഏറ്റുമാനൂര്‍ പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. തെള്ളകത്തെ തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരനാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.