സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ചാടിയിറങ്ങി; യുവാവ് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു

ചെറുവത്തൂർ: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ചാടിയിറങ്ങിയയാൾ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. കർണാടക ധർമ്മസ്ഥല സ്വദേശിയും കാസർകോട് ചൗക്കിയിൽ താമസക്കാരനുമായ വിജയന്‍റെ മകൻ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കാസർകോട് നിന്നും മാടായിക്കാവിലേക്ക് പുറപ്പെട്ടതായിരുന്നു. ചെറുവത്തൂർ സ്റ്റേഷനിൽ ചാടിയിറങ്ങാൻ ശ്രമിക്കേ ട്രെയിനിനടിയിൽപെടുകയായിരുന്നു.

മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    
News Summary - young man died after jumping from train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.