Posted On
date_range Updated On
date_range അടിപിടിക്കിടെ കുത്തേറ്റ യുവാവ് മരിച്ചു
കൊച്ചി: പാലാരിവട്ടത്ത് അടിപിടിക്കിടെ ഒരാളെ കുത്തിക്കൊന്നു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ തമ്മനം മെയ് ഫസ്റ്റ് റോഡിലായിരുന്നു സംഭവം. കത്തിക്കുത്തിൽ അജിത്ത് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാൾ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസായി എ.കെ.ജി കോളിനിയിൽ അടിപിടി നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ കത്തിക്കുത്ത് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.