Posted On
date_range Updated On
date_range സഹോദരെൻറ കുത്തേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: നഗരത്തിൽ രാത്രി യുവാവ് കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട് മീത്തൽ ബിജീഷ് (27) ആണ് മരിച്ചത്. വാക്ക് തർക്കത്തിനിടെ ചൊവ്വാഴ്ച രാത്രി 10ഒാടെ സഹോദരൻ ബിബീഷിെൻറ കുത്തേൽക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: വിശ്വൻ. മാതാവ് രാജി. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.