ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. പത്തനാപുരം നടുകുന്നിലാണ് സംഭവം. ഇവിടെ വാടകക്ക് താമസിച്ചിരുന്ന രൂപേഷ് (40) ആണ് സ്വയം ജീവനൊടുക്കിയത്. ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ ആരുഷ്മ (10) എസ്.എ.ടിയിലും ചികിത്സയിലാണ്.

പുലർച്ചെ മൂന്നോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജുവും മകളും സമീപത്തെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. അഞ്ജുവിന് തലയുടെ പിൻഭാഗത്തും ആരുഷ്മക്ക് മുഖത്തും വെട്ടേറ്റിരുന്നു.

അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും രൂപേഷ് തീ കൊളുത്തി മരിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - young man commits suicide after attacking his wife and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.