'കേരളത്തിന്​ എന്‍റെ നമസ്​കാരം, ജയ്​ ശ്രീരാം'; കേരളത്തിലെത്തും മുമ്പ്​ മലയാളത്തിൽ ട്വീറ്റുമായി യോഗി

കാസർകോട്​: 'ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യുടെ ഉദ്​ഘാടന ചടങ്ങിനെത്തും മുമ്പ്​ മലയാളത്തിൽ ട്വീറ്റുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ന്​ വൈകീട്ടാണ്​ യോഗി കാസർകോടെത്തുന്നത്​.

''കേരളത്തിന് എന്‍റെ നമസ്കാരം .ശങ്കരാചാര്യന്‍റെയും ശ്രീനാരായണ ഗുരുവിന്‍റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്.ഇന്ന് ആരംഭിക്കുന്ന ബി.ജെ.പിവിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീരാം'' -യോഗി ട്വീറ്റ്​ ചെയ്​തു.

മാ​ര്‍ച്ച് ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ചി​നാണ്​ വിജയയാത്രയുടെ സ​മാ​പ​ന സ​മ്മേ​ള​നം. ക​ണ്ണൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്, കോ​ഴി​ക്കോ​ട്ട്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, മ​ല​പ്പു​റ​ത്ത് ഷാ​ന​വാ​സ് ഹു​സൈ​ൻ, തൃ​ശൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, എ​റ​ണാ​കു​ള​ത്ത് ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ൻ, കോ​ട്ട​യ​ത്ത്​ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി, ആ​ല​പ്പു​ഴ​യി​ൽ യു​വ​മോ​ര്‍ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ തേ​ജ​സ്വി സൂ​ര്യ, പ​ത്ത​നം​തി​ട്ട​യി​ൽ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ലേ​ഖി, പാ​ല​ക്കാ​ട്ട്​ ന​ടി ഖു​ശ്ബു സു​ന്ദ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.