െകാച്ചി: തൃപ്പൂണിത്തുറ കണ്ടനാെട്ട യോഗ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് വീണ്ടും ഹൈകോടതിയിൽ ഹരജി. കേസ് പൊലീസ് ശരിയായ രീതിയിൽ അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗ കേന്ദ്രത്തിനെതിരെ ആദ്യം പരാതി നൽകുകയും വെളിപ്പെടുത്തുകയും ചെയ്ത ശ്വേതയുടെ ഹരജി. ഭർത്താവ് റിേൻറാ െഎസക് നൽകിയ ഹേബിയസ് ഹരജിയിൽ ശ്വേത യോഗ േകന്ദ്രത്തിലെ പീഡനങ്ങൾ വിവരിച്ച് നേരത്തേ പരാതി നൽകിയിരുന്നു. കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പുതുതായി ഹരജി നൽകിയിരിക്കുന്നത്. യോഗ കേന്ദ്രത്തിെല പീഡനത്തിനെതിരെ കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നൽകിയ ആന്ധ്ര സ്വദേശിനി വന്ദനയും റിേൻറായുടെ ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് വന്ദനയുടെയും ആവശ്യം.
യോഗ കേന്ദ്രത്തിലെ കൊടും പീഡനങ്ങളെക്കുറിച്ച് സെപ്റ്റംബർ 23ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിൽ താന്‍ പരാതി നൽകിയെങ്കിലും മതസ്പര്‍ധ വളര്‍ത്തല്‍ സംബന്ധിച്ച കുറ്റം ബോധപൂർവം ഒഴിവാക്കിയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്ന് ശ്വേതയുടെ ഹരജിയിൽ പറയുന്നു. ഇതുവരെ തെൻറ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രധാന സാക്ഷിയായ കണ്ണൂര്‍ സ്വദേശിനിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. യോഗ കേന്ദ്രത്തിലെ കോഒാഡിനേറ്റര്‍ ശ്രുതി പീഡിപ്പിച്ചതിനെപ്പറ്റി പരാതിയിൽ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിചേര്‍ത്തിട്ടില്ല. താൻ തടവിലായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള 40ഓളം പെണ്‍കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. യോഗ സെൻറർ പൂട്ടാൻ പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നുപോലും അറിയില്ല. തെൻറ ജീവന് ഭീഷണിയുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ശ്വേത നേരേത്ത നൽകിയ പരാതിയിൽ അന്വേഷണവിവരങ്ങൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗ കേന്ദ്രത്തില്‍ കഠിനപീഡനമാണ് താന്‍ നേരിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് 27കാരിയായ വന്ദനയുടെ ഹരജി. തെൻറ ഇഷ്ടപ്രകാരമാണ് യോഗ സെൻററില്‍ എത്തിയതെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുകയും മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചിഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. കാമുകനെ കൊല്ലുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. ഹിന്ദു യുവാവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചപ്പോള്‍ മാത്രമാണ് പുറത്തുവിട്ടത്. കേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന ശേഷം ബംഗളൂരുവിലെ കോടതിയില്‍ വിവാഹം റദ്ദാക്കാന്‍ ഹരജി നല്‍കിയതായും വന്ദന പറയുന്നു. ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയതായും ഹരജിയിൽ പറയുന്നു. യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട ഹരജികൾ ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.