ഏരൂര്‍ രാമഭദ്രന്‍ വധക്കേസ്: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

തിരുവനന്തപുരം: അഞ്ചല്‍ ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. കൊല്ലത്തെ സി.പി.എം പ്രാദേശികനേതാവ് സുമനാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസിലത്തെി കീഴടങ്ങിയത്. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സി.പി.എം കൊല്ലം ജില്ല കമ്മിറ്റിയംഗം കെ. ബാബു പണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗവുമായ മാക്സണ്‍, പുനലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ജയമോഹന്‍െറ അറസ്റ്റോടെ സുമന്‍ ഒളിവില്‍ പോവുകയായിരുന്നു. സുമന്‍െറ കീഴടങ്ങല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. 

Tags:    
News Summary - yeroor ramabhadran murdr case: ps suman surrender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.