അമ്പലപ്പുഴ: പ്രായാധിക്യത്തിന് മുന്നിൽ യായേലമ്മ കൂനിയെങ്കിലും അക്ഷരങ്ങൾക്ക് മുന ്നിൽ തല ഉയർത്തി തന്നെയാണ്. അമ്മയെന്ന രണ്ടക്ഷരം എഴുതിയകാലം ഓർമയിലില്ലെങ്കിലും സ് കൂൾമുറ്റത്തെത്തിയപ്പോൾ ആദ്യക്ഷരം കുറിക്കണമെന്ന 95കാരിയുടെ ആഗ്രഹം നിറവേറുകയാണ്. പുന്നപ്ര തെക്ക് ഇരുപതിൽച്ചിറ വീട്ടിൽ യായേലമ്മക്കാണ് (95) ജീവിത സായന്തനത്തിൽ പഠിക്കാൻ ആഗ്രഹമുദിച്ചത്.
വെള്ളപ്പൊക്കത്തെ തുടർന്നാണ് യായേലമ്മ ഗവ. മുസ്ലിം എൽ.പി സ്കൂളിലെ ക്യാമ്പിലെത്തിയത്. ക്യാമ്പിലെത്തിയവരെ സന്ദർശിക്കാനെത്തിയ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദിനോടാണ് പഠിക്കണമെന്ന ആഗ്രഹം യായേലമ്മ പങ്കുവെച്ചത്.
ക്യാമ്പിലുണ്ടായിരുന്ന അംഗൻവാടി ടീച്ചർ ലീലാമണി സ്ലേറ്റുമായെത്തിയപ്പോൾ ജുനൈദ് യായേലമ്മയുടെ കൈപിടിച്ച് സ്ലേറ്റിൽ തറ, പറ എന്നെഴുതിയപ്പോൾ പൊട്ടിച്ചിരിച്ചതുകണ്ട് ക്യാമ്പിലുണ്ടായിരുന്നവരും ഒപ്പം കൂടി. ക്യാമ്പ് വിട്ടാലും യായേലമ്മയെ അക്ഷരങ്ങൾ ഓർമപ്പെടുത്തുമെന്ന് അംഗൻവാടി അധ്യാപികയുെട വക ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.