ബസേലിയോസ് തോമസ് പ്രഥമൻ യാക്കോബായ സഭാ ഭരണചുമതല ഒഴിഞ്ഞു

കോതമംഗലം: യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാത്തോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മെത്രാപൊലിത്ത ട്രസ്റ്റി പദവി ഒഴിഞ്ഞു. രാജി വെക്കാനുള്ള തീരുമാനത്തിന് യാക്കോബായ സഭാ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അംഗീകാരം നൽകി.

അതേസമയം, ശ്രേഷ്ഠ ബാവ പദവിയിൽ തുടരാൻ ബസേലിയോസ് തോമസ് പ്രഥമനോട് പരമാധ്യക്ഷൻ ആവശ്യപ്പെട്ടു. അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കും.

സഭാ ഭരണത്തിന് മൂന്ന് മുതിർന്ന മെത്രാപൊലിത്തമാർ ഉൾപ്പെടുന്ന സമിതിയെ പാത്രിയാർക്കീസ് ബാവ നിയോഗിച്ചു. എബ്രഹാം മാർ സേവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരാണ് സമിതിയംഗങ്ങൾ.

യാക്കോബായ സഭയുടെ അധ്യക്ഷപദം ഒഴിയാൻ തയാറാണെന്ന് ബസേലിയോസ് തോമസ് പ്രഥമ ബാവ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാത്രിയാർക്കീസ് ബാവ കത്തയച്ചിരുന്നു. യാക്കോബായ സഭാ ഭരണസമിതിയിൽ നിന്ന് വേണ്ടത്ര പിന്തുണയില്ലെന്നും മെത്രാപൊലിത്ത ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ബാവ പരമാധ്യക്ഷനോട് ആവശ്യപ്പെട്ടത്.

മെയ് 24ന് മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനായി യാക്കോബായ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ എത്തുന്നുണ്ട്.

Tags:    
News Summary - yacobaya sabha conflicts -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.