തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങേളാടനുബന്ധിച്ച് വനിതാ ഹോ സ്റ്റലുകളിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിൽ. വനിതാ ഹോസ്റ്റലുകളിൽ നിലവിലുള്ള പല നിയന്ത്രണങ്ങളും നീക്കിയേക്കും. വസ്ത്രധാരണം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റർ, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്.
അതേസമയം, വിദ്യാർഥിനികളുടെ അഭിപ്രായങ്ങൾ തേടിയശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ഹോസ്റ്റലുകളിലുണ്ടാകുന്ന നിസ്സാരകാര്യങ്ങൾ രക്ഷാകർത്താക്കളെ വിളിച്ചറിയിക്കുന്ന നിലവിലെ നടപടി പരമാവധി ഒഴിവാകും. രാത്രി നിശ്ചിത സമയത്തിനുശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30നുശേഷം നിശ്ചയിച്ച പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. അതിനും മാറ്റംവരും. ടോയ്ലറ്റുകൾ, സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ ഹോസ്റ്റലുകളിൽ ഉറപ്പാക്കുന്നകാര്യവും പരിഗണനയിലുണ്ട്.
വനിതാ ശിശുവികസനവകുപ്പിന് കീഴിൽ ജെൻഡർ വിഭാഗം ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പുതിയ അധ്യയനവർഷം മുതൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാണ് ആലോചന. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ വിദ്യാർഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതായി കണ്ടെത്തിയതിെൻറ പശ്ചാത്തലത്തിലാണ് ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.